കാസര്‍കോട്: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നു ആയിരം കോടിയിലധികം രൂപ അടിച്ചു മാറ്റിയ തൃശൂരിലെ ഹൈറിച്ച് കമ്പനിക്കെതിരെ മേല്‍പ്പറമ്പ് പൊലീസ് സ്റ്റേഷനിലും കേസെടുത്തു. കുന്നാറ സ്വദേശിനിയായ തസ്നിയ നല്‍കിയ പരാതി പ്രകാരമാണ് കേസ്. ഹൈറിച്ച് കമ്പനിയുടെ പ്രമോട്ടോര്‍മാരായ കാഞ്ഞങ്ങാട്, കൊളവയലിലെ സൈബുന്നീസ, കാഞ്ഞങ്ങാട്ടെ സാബു, കോഴിക്കോട്ടെ സാനിബ് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. 4.10 ലക്ഷം രൂപ നിക്ഷേപമായി വാങ്ങിച്ച് വിശ്വാസവഞ്ചന നടത്തിയെന്ന പരാതിയിലാണ് കേസ്.
ഹൈറിച്ച് തട്ടിപ്പ് കാസർകോട്ടും, യുവതിയുടെ 4.10 ലക്ഷം തട്ടിയ സംഭവത്തിൽ മേൽപറമ്പ് പൊലീസ് കേസെടുത്തു
mynews
0