കാസര്‍കോട്: മനുഷ്യ സ്‌നേഹികളുടെ സഹായത്തിന് കാത്തുനില്‍ക്കാതെ നിഷ്‌കളങ്കനായ സുരേഷ് തളങ്കര(55) യാത്രയായി. കാസര്‍കോട് ശ്രീ ഭഗവതീ സേവാസംഘം മുഴുവന്‍ സമയ പ്രവര്‍ത്തകനും തളങ്കര ഗ്രാമ കമ്മിറ്റി പ്രസിഡന്റുമായിരുന്നു. അസുഖത്തെ തുടര്‍ന്ന് നേരത്തെ കാസര്‍കോട് ജനറല്‍ ആശുപത്രിയിലും പരിയാരത്തും ചികില്‍സയിലായിരുന്നു. വീണ്ടും അസുഖം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ദേര്‍ളക്കട്ട ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ചികില്‍സയിലിരിക്കെയാണ് ശനിയാഴ്ച ഉച്ചയോടെ അന്തരിച്ചത്. മൃതദേഹം നാട്ടിലെത്തിച്ചു. ചെന്നിക്കര ശ്മശാനത്തില്‍ സംസ്‌കരിക്കും. ദീര്‍ഘനാളായി ചികില്‍സയില്‍ കഴിയുന്ന സുരേഷിനെ സഹായിക്കുന്നതിനായി ഭഗവതീ സേവാ സംഘം ധനസമാഹരണം നടത്തിവരികയായിരുന്നു. വാസന്തിയാണ് ഭാര്യ. ശാരിക, സുരേഷ് എന്നിവര്‍ മക്കളാണ്.
സഹായത്തിന് കാത്തുനിന്നില്ല; സുരേഷ് തളങ്കര യാത്രയായി
mynews
0