കാസര്‍കോട്: കാറില്‍ 150 ഗ്രാം എം.ഡി.എം.എ കടത്തിയ കേസിലെ പ്രതിക്ക് 10 വര്‍ഷം കഠിന തടവും ലക്ഷം രൂപ പിഴയും ശിക്ഷിച്ചു. മുളിയാര്‍, പൊവ്വല്‍ ഹൗസിലെ നൗഷാദ് ഷേഖി(39)നെയാണ് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി കെ പ്രിയ ശിക്ഷിച്ചത്.
2021 മാര്‍ച്ച് 20ന് ആണ് കേസിനാസ്പദമായ സംഭവം. കാറില്‍ കടത്തുകയായിരുന്ന എം.ഡി.എം.എയുമായി പുലിക്കുന്നില്‍ വച്ച് ടൗണ്‍ സ്റ്റേഷന്‍ എസ്.ഐ ആയിരുന്ന സാജുവാണ് അറസ്റ്റ് ചെയ്തത്
.