ബേക്കൽ: ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ക്കെതിരെ സൈബര്‍ പൊലീസും മറ്റും വിപുലമായ ബോധവല്‍ക്കരണങ്ങള്‍ തുടരുന്നതിനിടയിലും തട്ടിപ്പ്; പനയാല്‍ സ്വദേശിയുടെ 1,94,42,603 രൂപ നഷ്ടമായി. പനയാല്‍, പഞ്ചിക്കുളയിലെ ബി.പി കൈലാസിന്റെ പണമാണ് നഷ്ടമായത്. സംഭവത്തില്‍ ബേക്കല്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അഡൈ്വസറി, ജെംവേ, ജെം വിജി ട്രേഡിംഗ് ആപ്പ് എന്നിവ വഴിയാണ് പണം തട്ടിയതെന്നു കൈലാസ് പൊലിസില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞു. 2024ജൂണ്‍ രണ്ടു മുതല്‍ ജൂലൈ അഞ്ചുവരെയുള്ള പല ദിവസങ്ങളിലായി വിവിധ അക്കൗണ്ടുകളിലേക്ക് പണം കൈപ്പറ്റിയെന്നും പിന്നീട് മുതലോ, ലാഭവിഹിതമോ നല്‍കാതെ വഞ്ചിച്ചുവെന്നും കൈലാസ് നല്‍കിയ പരാതിയില്‍ പറഞ്ഞു. മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥനാണ് പരാതിക്കാരന്‍.
വീണ്ടും ഓൺലൈൻ തട്ടിപ്പ്; പനയാൽ സ്വദേശിക്ക് നഷ്ടമായത് 1,94,42,603 രൂപ
mynews
0