കാസര്‍കോട്: മദ്രസ വിട്ട് വീട്ടിലേയ്ക്ക് നടന്നു പോവുകയായിരുന്ന പതിനാലുകാരിക്കു നേരെ നഗ്നതാ പ്രദര്‍ശനം നടത്തിയതായി പരാതി. സംഭവത്തില്‍ സ്‌കൂട്ടര്‍ യാത്രക്കാരനെതിരെ ആദൂര്‍ പൊലീസ് പോക്സോ കേസെടുത്തു. ഞായറാഴ്ച രാവിലെ മുളിയാര്‍ പഞ്ചായത്ത് പരിധിയിലാണ് കേസിനാസ്പദമായ സംഭവം. കറുത്ത നിറത്തിലുള്ള സ്‌കൂട്ടറില്‍ എത്തിയ ആളാണ് പ്രതി. സ്‌കൂട്ടര്‍ പെണ്‍കുട്ടിക്കു സമീപത്തു നിര്‍ത്തി യാത്രക്കാരന്‍ എന്തോ ചോദിച്ചു. പെണ്‍കുട്ടി അറിയില്ലെന്നു പറഞ്ഞപ്പോള്‍ ഉടുതുണി പൊക്കി നഗ്നത പ്രദര്‍ശിപ്പിക്കുകയായിരുന്നുവെന്നു പരാതിയില്‍ പറഞ്ഞു. പെണ്‍കുട്ടി വീട്ടിലെത്തി വിവരം പറഞ്ഞതോടെയാണ് രക്ഷിതാക്കള്‍ ആദൂര്‍ പൊലീസില്‍ പരാതി നല്‍കിയത്. പ്രതിയെ കണ്ടെത്താന്‍ സമീപത്തെ സി സി ടി വി ക്യാമറകളിലെ ദൃശ്യങ്ങള്‍ പരിശോധിച്ചുവരികയാണ് പൊലീസ്.
മദ്രസ വിദ്യാര്‍ത്ഥിനിക്കു നേരെ നഗ്നതാ പ്രദര്‍ശനം; പ്രതിയായ സ്‌കൂട്ടര്‍ യാത്രക്കാരനെ തെരയുന്നു
mynews
0