കാസര്‍കോട് ജില്ലയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത ; അതീവ ജാഗ്രതയ്ക്ക് നിര്‍ദ്ദേശം

 കാസര്‍കോട്: കാസര്‍കോട് ജില്ലയില്‍ ചൊവ്വാഴ്ച രാത്രി അതിതീവ്രമഴയ്ക്ക് സാധ്യതയുണ്ടെന്നു കാലാവസ്ഥാവകുപ്പ് മുന്നറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ ദുരന്ത നിവാരണ അതോറിറ്റി യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള സന്ദര്‍ശനം നിരോധിച്ചു. മലയോര പ്രദേശങ്ങളില്‍ പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്താനും ദേശീയപാത നിര്‍മ്മാണ മേഖലകളില്‍ ജാഗ്രത പാലിക്കാനും യോഗം തീരുമാനിച്ചു. നിലവില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ള ജില്ലയില്‍ ശക്തമായ കാറ്റടിക്കാനുള്ള സാധ്യതയും മുന്നറിയിപ്പിലുണ്ട്. മഴയുടെ പശ്ചാത്തലത്തില്‍ പാണത്തൂര്‍ കല്‍മാടിയില്‍ ഒരു കുടുംബത്തിലെ അഞ്ചു പേരെ സുരക്ഷിത കേന്ദ്രത്തിലേക്കു മാറ്റി പാര്‍പ്പിച്ചു.


Previous Post Next Post
Kasaragod Today
Kasaragod Today