രക്ഷാപ്രവർത്തനത്തിനായി കാസർകോട് ജില്ലയിലെ പൊലീസ് ഉദ്യോഗസ്ഥർ വയനാട്ടിലേക്ക്

 കാസര്‍കോട്: വയനാട്ടിലെ ഉരുള്‍പൊട്ടല്‍ പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനു കാസര്‍കോട് ജില്ലയിലെ പൊലീസ് ഉദ്യോഗസ്ഥര്‍ പുറപ്പെട്ടു. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ടി. ഉത്തംദാസ്, ഡി.സി.ആര്‍.ബി ഡിവൈ.എസ്.പി സാബു, നാര്‍ക്കോട്ട് ഡിവൈ.എസ്.പി ചന്ദ്രകുമാര്‍ എന്നിവരാണ് ചൊവ്വാഴ്ച ഉച്ച കഴിഞ്ഞ് വയനാട്ടിലേക്ക് യാത്ര തിരിച്ചത്. ആവശ്യമായി വന്നാല്‍ കൂടുതല്‍ പൊലീസ് ഉദ്യോഗസ്ഥരെ വയനാട്ടിലേക്ക് അയക്കാനുള്ള ആലോചനയും നടക്കുന്നുണ്ട്.


Previous Post Next Post
Kasaragod Today
Kasaragod Today