കാസര്‍കോട്: ഉറങ്ങാന്‍ കിടന്ന യുവാവിനെ മരക്കൊമ്പില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ചെമ്മനാട്, അണിഞ്ഞ, പള്ളമ്മല്‍ ഹൗസില്‍ പരേതനായ നാരായണ മണിയാണിയുടെ മകന്‍ വേണുഗോപാലന്‍ (46) ആണ് മരിച്ചത്. കൂലിപ്പണിക്കാരനാണ്.
ചൊവ്വാഴ്ച രാത്രി ഭക്ഷണം കഴിച്ച് ഉറങ്ങാന്‍ കിടന്നതായിരുന്നു. വ്യാഴാഴ്ച രാവിലെ കാണാത്തതിനെത്തുടര്‍ന്ന് തെരയുന്നതിനിടയില്‍ വീട്ടിനു സമീപത്തെ മരത്തില്‍ തൂങ്ങിയ നിലയിലാണ് മൃതദേഹം കാണപ്പെട്ടത്. മേല്‍പ്പറമ്പ് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
മാതാവ്: മാധവി. സഹോദരങ്ങള്‍: ശാരദ, ഉഷ, അംബിക, കാര്‍ത്യായന
ി.