ഓടിക്കൊണ്ടിരുന്ന ബൈക്കിനു മുകളില്‍ അക്കേഷ്യമരം ഒടിഞ്ഞു വീണു; യാത്രക്കാരന്‍ തലനാരിഴയ്ക്കു രക്ഷപ്പെട്ടു

 ചെര്‍ക്കള: ചെര്‍ക്കള- ബദിയഡുക്ക റോഡില്‍ ചെര്‍ക്കളയ്ക്കടുത്തു റോഡ് സൈഡില്‍ നിന്ന അക്കേഷ്യമരം ഓടിക്കൊണ്ടിരുന്ന ബൈക്കിനു മുകളില്‍ വീണു. യാത്രക്കാരന്‍ തലനാരിഴയ്ക്കു രക്ഷപ്പെട്ടു. ബൈക്ക് തകര്‍ന്നു. റോഡ് സൈഡിലും റോഡിലേക്കു ചാഞ്ഞും നില്‍ക്കുന്ന മരങ്ങള്‍ കാറ്റിനും മഴയ്ക്കും മുമ്പു മുറിച്ചുമാറ്റണമെന്ന് ജനങ്ങളും സന്നദ്ധ സംഘടനകളും മുറവിളികൂട്ടിക്കൊണ്ടിരിക്കേയാണ് വന്‍ ദുരന്തമായേക്കുമായിരുന്ന അപകടമുണ്ടായത്. സംഭവം ജനങ്ങളെ രോഷാകുലരാക്കിയിട്ടുണ്ട്.


Previous Post Next Post
Kasaragod Today
Kasaragod Today