അപകടത്തെ തുടർന്ന് ചികിത്സയിലായിരുന്ന യുവാവ് എട്ട് വർഷത്തിനു ശേഷം മരണപ്പെട്ടു. കാസറഗോഡ് ചെർക്കള പാടിയിലെ രാമൻ – കുന്നരുവിലെ സുശീല ദമ്പതികളുടെ കെ.സുജീഷ് (36) ആണ് മരണപ്പെട്ടത്. സഹോദരി: സുമ. ഡ്രൈവർ ജോലി ചെയ്തു വരികയായിരുന്ന സുജീഷ്2016-ൽ ക്ഷേത്രഉത്സവം കണ്ടു ചെർക്കള പാടിയിലെ വീട്ടിലേക്ക് നടന്നു പോകവെ വാഹനമിടിച്ച് തെറിപ്പിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് ഏറെക്കാലം തളർന്ന് കിടപ്പിലായിരുന്നു. ചികിത്സ തുടരുന്നതിനിടെ കഴിഞ്ഞ ദിവസം കുന്നരുവിലെ മാതാവിൻ്റെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം
അപകടത്തെ തുടർന്ന് ചികിത്സയിലായിരുന്ന യുവാവ് മരണപ്പെട്ടു
mynews
0