സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന 97 ഗ്രാം എം.ഡി.എം.എ.യുമായി യുവാവ് അറസ്റ്റില്‍. ഹൊസങ്കടി ആശാരിമൂലയിലെ ബിസ്മില്ല മന്‍സിലില്‍ മുഹമ്മദ് അല്‍ത്താഫി(34)നെയാണ് മഞ്ചേശ്വരം എസ്.ഐ.മാരായ വികാസ്, നിഖില്‍ എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്. വെള്ളിയാഴ്ച രാത്രി 11 മണിയോടെ മൊറത്തണയില്‍ വച്ചാണ് മയക്കുമരുന്ന് പിടികൂടിയത്. പട്രോളിംഗ് നടത്തുകയായിരുന്നു പൊലീസ് സംഘം. ഇതിനിടയില്‍ എത്തിയ സ്‌കൂട്ടര്‍ തടഞ്ഞു നിര്‍ത്തി പരിശോധിച്ചപ്പോഴാണ് മയക്കുമരുന്നു കണ്ടെത്തിയതെന്നു പൊലീസ് പറഞ്ഞു. പൊലീസ് സംഘത്തില്‍ സിവില്‍ പൊലീസ് ഓഫീസര്‍ നിതിന്‍, ഡ്രൈവര്‍ പ്രശോഭ് എന്നിവരും ഉണ്ടായിരുന്നു.
മഞ്ചേശ്വരത്ത് സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന എം.ഡി.എം.എ.യുമായി യുവാവ് അറസ്റ്റില്‍
mynews
0