കാസര്‍കോട്; അമിതലാഭം വാഗ്ദാനം ചെയ്ത് എല്‍.ഐ.സി ഉദ്യോഗസ്ഥന്റെ 12,75,000 രൂപ തട്ടിയെടുത്തുവെന്ന കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. മലപ്പുറം, കൊടൂര്‍, കടമ്പോട് ഹൗസിലെ മുഹമ്മദ് നിഷാം (23), കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിക്കു സമീപത്തെ ഉമ്ലത്തൂറ് താഴത്തെ കെ. നിഖില്‍ (34) എന്നിവരെയാണ് കാസര്‍കോട് ടൗണ്‍ പൊലീസ് അറസ്റ്റു ചെയ്തത്. എല്‍.ഐ.സി ഉദ്യോഗസ്ഥനായ തൃക്കരിപ്പൂര്‍, ഉദിനൂരിലെ എ.വി വേണുഗോപാലിന്റെ പരാതി പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസിലാണ് അറസ്റ്റ്. തട്ടിപ്പു സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പരിശോധിച്ചു വരികയാണെന്നു പൊലീസ് പറഞ്ഞു.
എല്‍.ഐ.സി ഉദ്യോഗസ്ഥന്റെ 12,75,000 രൂപ തട്ടിയെടുത്തുവെന്ന കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍
mynews
0