മൂന്നു മാസം ഗര്‍ഭിണിയായ യുവതിയെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.

കാസര്‍കോട്: മൂന്നു മാസം ഗര്‍ഭിണിയായ യുവതിയെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കയ്യാര്‍, കണ്ണാടിപ്പാറ, ശാന്തിയോട് ഹൗസിലെ ജനാര്‍ദ്ദനന്റെ ഭാര്യ വിജയത (32)യാണ് മരിച്ചത്. വീട്ടില്‍ ദമ്പതികള്‍ മാത്രമാണ് താമസം. ഭര്‍ത്താവ് ഞായറാഴ്ച രാവിലെ ഉള്ളാളിലെ ബന്ധുവീട്ടില്‍ നടന്ന ഒരു ചടങ്ങില്‍ പങ്കെടുക്കാന്‍ പോയതായിരുന്നു. ഈ സമയത്ത് വിജയത മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. ഭര്‍ത്താവ് വൈകുന്നേരം തിരിച്ചെത്തിയപ്പോഴാണ് ഭാര്യയെ കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. വാതില്‍ അകത്തു നിന്ന് കുറ്റിയിട്ടിരുന്നില്ലെന്ന് ഭര്‍ത്താവ് പറഞ്ഞു. വിവരമറിഞ്ഞ് കുമ്പള പൊലീസെത്തി ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. കര്‍ണ്ണാടക, പിലിക്കുള, വാമഞ്ചൂര്‍ സ്വദേശിനിയായ വിജയതയും ജനാര്‍ദ്ദനനും തമ്മിലുള്ള വിവാഹം ഒന്നരവര്‍ഷം മുമ്പാണ് നടന്നതെന്നു ബന്ധുക്കള്‍ പറഞ്ഞു.
Previous Post Next Post
Kasaragod Today
Kasaragod Today