കാസര്‍കോട്: കാസര്‍കോട്ട് വന്‍ കഞ്ചാവ് വേട്ട. 5.970 കിലോ കഞ്ചാവുമായി ബായിക്കട്ട സ്വദേശി അറസ്റ്റില്‍. പൈവളിഗെ, ബായിക്കട്ട, മഞ്ചക്കോട്ടെ അരുണ്‍ കുമാറി(27)നെയാണ് റെയില്‍വെ എസ്.ഐ രജികുമാറും സംഘവും അറസ്റ്റു ചെയ്തത്. ഞായറാഴ്ച വൈകുന്നേരം കാസര്‍കോട് റെയില്‍വെ സ്‌റ്റേഷനിലെ ഒന്നാം നമ്പര്‍ പ്ലാറ്റ്‌ഫോമില്‍ നില്‍ക്കുകയായിരുന്നു അരുണ്‍ കുമാറെന്നു പൊലീസ് പറഞ്ഞു. സംശയം തോന്നി പരിശോധിച്ചപ്പോഴാണ് പ്ലാസ്റ്റിക് കവറിലാക്കിയ നിലയില്‍ കഞ്ചാവ് കണ്ടെത്തിയത്.
കാസർകോട് റെയിൽവെ സ്റ്റേഷനിൽ കഞ്ചാവുമായി ഒരാൾ അറസ്റ്റിൽ
mynews
0