കാസര്‍കോട്: ഹൃദയസംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥിനി മരണത്തിനു കീഴടങ്ങി. ബേഡകം, ചേരിപ്പാടി, മുട്ടപ്ലാവിലെ ബാലകൃഷ്ണന്‍-മിനി ദമ്പതികളുടെ മകള്‍ ആദിത്യ (15) ബുധനാഴ്ച രാത്രിയില്‍ തിരുവനന്തപുരം ശ്രീ ചിത്തിര ആശുപത്രിയില്‍ വച്ചാണ് മരിച്ചത്. കോടോത്ത് ഡോ. അംബേദ്കര്‍ ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയാണ് ആദിത്യ. ഡിഗ്രി വിദ്യാര്‍ത്ഥിനിയായ ആര്യശ്രീ സഹോദരിയാണ്.
ഹൃദയസംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥിനി മരണത്തിനു കീഴടങ്ങി
mynews
0