അഡൂര്‍ മല്ലംപാറയില്‍ പുലി കെണിയില്‍ കുടുങ്ങി

കാസര്‍കോട്: ആദൂര്‍, പൊലീസ് സ്റ്റേഷന്‍ പരിധിയിലെ അഡൂര്‍ മല്ലംപാറയില്‍ പുലി കെണിയില്‍ കുടുങ്ങി. സ്വകാര്യ വ്യക്തിയുടെ റബ്ബര്‍ തോട്ടത്തിന്റെ അതിര്‍ത്തിയില്‍ പന്നിയെ പിടികൂടാന്‍ വച്ചതെന്നു കരുതുന്ന കെണിയില്‍ കുരുങ്ങിയ നിലയിലാണ് വെള്ളിയാഴ്ച രാവിലെ പുലിയെ കണ്ടത്. പുലിയുടെ അലര്‍ച്ച കേട്ട് എത്തിയവരാണ് സംഭവം ആദ്യം കണ്ടത്. ഉടന്‍ തന്നെ പൊലീസിനെയും വനം വകുപ്പ് അധികൃതരെയും അറിയിച്ചു. വനപാലകര്‍ സ്ഥലത്തെത്തിയിട്ടുണ്ട്. പ്രായമുള്ള പുലിയാണ് കുരുക്കില്‍ കുരുങ്ങിയതെന്നാണ് വനപാലകരുടെ നിഗമനം. അക്രമാസക്തനായ പുലി രക്ഷപ്പെടാനായി ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. വിവരമറിഞ്ഞ് കണ്ണൂരില്‍ നിന്നു ആര്‍.ആര്‍.ടിയുടെ വിദഗ്ധ സംഘം മല്ലംപാറയിലേക്ക് തിരിച്ചിട്ടുണ്ട്. ആദൂര്‍ പൊലീസും സ്ഥലത്തെത്തിയിട്ടുണ്ട്. മയക്കുവെടി വച്ച് കീഴടക്കിയ ശേഷം മാത്രമേ പുലിയെ കെണിയില്‍ നിന്ന് രക്ഷപ്പെടുത്താന്‍ കഴിയുകയുള്ളുവെന്ന് വനംവകുപ്പ് വൃത്തങ്ങള്‍ പറഞ്ഞു. വിവരമറിഞ്ഞ് നിരവധി പേര്‍ സ്ഥലത്തെത്തിയിട്ടുണ്ട്
Previous Post Next Post
Kasaragod Today
Kasaragod Today