മുള്ളേരിയയിൽ ദേശീയ പതാക താഴ്ത്തി കെട്ടുന്നതിനിടെ പള്ളി വികാരി ഷോക്കേറ്റ് മരിച്ചു

കാസർകോട്: ദേശീയ പതാക താഴ്ത്തി കെട്ടുന്നതിനിടെ പള്ളി വികാരി ഷോക്കേറ്റ് മരിച്ചു. മുള്ളേരിയ ഇൻഫന്റ് സെന്റ് ജീസസ് ചർച്ചിലെ വികാരി ഫാ. ഷിൻസ്(30) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് ആറുമണിയോടെയാണ് സംഭവം. ദേലംപാടി സെന്റ് മേരീസ് ചർച്ചിലെ വികാരി കൂടിയാണ് ഷിൻസ്. കുർബാന കഴിഞ്ഞ് വൈകിട്ട് ആറുമണിയോടെ മുള്ളേരിയ ചർച്ചിൽ എത്തി ദേശീയ പതാക താഴ്ത്തി കെട്ടുന്നതിനിടെയാണ് ഷോക്കേറ്റത്. ദേശീയ പതാക കെട്ടിയ ഇരുമ്പ് ദണ്ഡ് ഉയർത്തുന്നതിനിടെ എച്ച്ടി ലൈനിൽ സ്പർശിക്കുകയായിരുന്നു. ഷോക്കേറ്റ് മറ്റൊരു വികാരി തെറിച്ച് വീണു. ഉടൻ ചർച്ചിൽ എത്തിയവർ മുള്ളേരിയിലെ സഹകരണ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണപ്പെട്ടിരുന്നു. മൃതദേഹം കാസർകോട് ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റും. കണ്ണൂർ ആലക്കോട് സ്വദേശിയായ ഷിൻസ് എംബിഎ വിദ്യാർത്ഥി കൂടിയാണ്.
Previous Post Next Post
Kasaragod Today
Kasaragod Today