കാസര്‍കോട്: കുടുംബാംഗങ്ങള്‍ ക്ഷേത്രദര്‍ശനത്തിനു പോയതിനു പിന്നാലെ ഗൃഹനാഥന്‍ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ചു. മഞ്ചേശ്വരം, കൊട്‌ലമുഗറു, തപ്പാടിയിലെ പരേതനായ പൂപ്പ പൂജാരിയുടെ മകന്‍ രാജീവ (50)യെയാണ് വീട്ടിനകത്തു തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. വെള്ളിയാഴ്ച രാവിലെ കുടുംബാംഗങ്ങള്‍ ക്ഷേത്രദര്‍ശനത്തിനു പോയതായിരുന്നുവത്രെ. വൈകുന്നേരം തിരിച്ചെത്തിയപ്പോള്‍ രാജീവയെ അടുക്കളയില്‍ തൂങ്ങിയ നിലയില്‍ കാണപ്പെടുകയായിരുന്നുവെന്നു പറയുന്നു. ഉടന്‍ താഴെയിറക്കി മംഗല്‍പാടി ആശുപത്രിയിലെത്തിച്ചു. അപ്പോഴേക്കും മരണപ്പെട്ടിരുന്നു. മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. മഞ്ചേശ്വരം പൊലീസ് കേസെടുത്തു. ഭാര്യ: മാലതി. മക്കള്‍: ചേതന്‍, ദിശാന്‍.
ഗൃഹനാഥനെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
mynews
0