കാസര്‍കോട്: ഉടമ അറിയാതെ എന്‍.ആര്‍.ഐ അക്കൗണ്ടില്‍ നിന്നു 9.96 ലക്ഷം രൂപ പിന്‍വലിച്ചു. തളങ്കര സ്വദേശി നല്‍കിയ പരാതിയില്‍ കാസര്‍കോട് ടൗണ്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. 2023 ഏപ്രില്‍ ഒന്നു മുതല്‍ 2024 ജൂണ്‍ 30വരെയുള്ള കാലയളവിലാണ് പണം പിന്‍വലിച്ചത്. ഓണ്‍ലൈന്‍ വഴി സാധനങ്ങള്‍ വാങ്ങിയും പണമായി പിന്‍വലിച്ചുമാണ് തട്ടിപ്പ് നടത്തിയത്.
എന്‍.ആര്‍.ഐ അക്കൗണ്ടില്‍ നിന്നു ഉടമയറിയാതെ 9.96 ലക്ഷം രൂപ തട്ടിയതായി പരാതി
mynews
0