പൊവ്വലില്‍ കഞ്ചാവ് ചെടി നട്ടുവളര്‍ത്തിയ നിലയില്‍ കണ്ടെത്തി

കാസര്‍കോട്: ആദൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പൊവ്വല്‍, ബെഞ്ചുകോര്‍ട്ടിനു സമീപത്ത് കഞ്ചാവ് ചെടി നട്ടുവളര്‍ത്തിയ നിലയില്‍ കണ്ടെത്തി. ഒരു ക്വാര്‍ട്ടേഴ്‌സിനു സമീപത്ത് മതിലിനോടു ചേര്‍ന്നുള്ള സ്ഥലത്താണ് ഒരാള്‍ പൊക്കത്തിലുള്ള കഞ്ചാവ് ചെടി കണ്ടെത്തിയത്. രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് ആദൂര്‍ പൊലീസ് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ചെടി കണ്ടെത്തിയത്. ചാക്കില്‍ മണ്ണുനിറച്ച് വളര്‍ത്തിയ ചെടി കാറ്റില്‍ വീഴാതിരിക്കുന്നതിനു നാലു ഭാഗത്തും കമ്പുകള്‍ കുത്തി നിര്‍ത്തി കയര്‍ വലിഞ്ഞ നിലയിലാണ് കാണപ്പെട്ടത്. മറ്റെവിടെ നിന്നോ മുളപ്പിച്ചു ചാക്കിലാക്കി കൊണ്ട് വന്നതായിരിക്കുമെന്നാണ് പൊലീസിന്റെ പ്രാഥമിക സംശയം. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഏതാനും ആഴ്ചകള്‍ക്കു മുമ്പ് കാഞ്ഞങ്ങാട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പടന്നക്കാട്ടും മൂന്നു കഞ്ചാവു ചെടികള്‍ നട്ടുവളര്‍ത്തിയ നിലയില്‍ കണ്ടെത്തിയിരുന്നു. ദേശീയ പാതയോരത്തായിരുന്നു അവിടെ കഞ്ചാവ് കൃഷി. പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിയെങ്കിലും കഞ്ചാവ് ചെടികള്‍ നട്ടു വളര്‍ത്തിയത് ആരാണെന്നു കണ്ടെത്താനായിട്ടില്ല. ഇതിനു പിന്നാലെയാണ് ബെഞ്ച് കോര്‍ട്ടിനു സമീപത്തും കഞ്ചാവ് ചെടി കാണപ്പെട്ടത്.
Previous Post Next Post
Kasaragod Today
Kasaragod Today