കാസര്‍കോട്: പാമ്പേഴ്‌സ് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ ചാക്കിലാക്കി സ്‌കൂട്ടറില്‍ കയറ്റികൊണ്ട് വന്ന് റോഡരുകില്‍ തള്ളിയ വിരുതനെ പൊലീസ് കൈയ്യോടെ പൊക്കി. ദേളിയിലെ മുഹമ്മദ് സാബിര്‍ ഇമ്രാനെയാണ് മേല്‍പ്പറമ്പ് എസ് ഐ സുരേഷും സംഘവും പിടികൂടിയത്.
ശനിയാഴ്ച ഉച്ചയ്ക്ക് കോളിയടുക്കത്താണ് സംഭവം. പൊലീസ് പട്രോളിംഗിനിടയില്‍ റോഡരുകില്‍ സംശയകരമായ സാഹചര്യത്തില്‍ സ്‌കൂട്ടറുമായി നില്‍ക്കുന്നത് കണ്ട് പരിശോധിച്ചപ്പോഴാണ് മാലിന്യം തള്ളിയ കാര്യം മനസ്സിലായത്. തുടര്‍ന്ന് യുവാവിനെതിരെ കേസെടുത്ത് നോട്ടീസ് നല്‍കി വിട്ടു.