കാസര്‍കോട്: വീടിനു പുറത്തുള്ള കുളിമുറിയില്‍ നിന്നു പാമ്പു കടിയേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. എന്‍മകജെ പഞ്ചായത്തിലെ ബെള്ളെമൂല, ചാക്കൊട്ടയിലെ പരേതനായ ലക്ഷ്മിയുടെ മകള്‍ അമ്മക്കു(65)വാണ് പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരിച്ചത്. മൂന്നാഴ്ച മുമ്പാണ് അമ്മക്കുവിനു പാമ്പു കടിയേറ്റത്. വൈകുന്നേരം നാലു മണിയോടെ വീടിനു പുറത്തുള്ള കുളിമുറിയില്‍ കുളിക്കാന്‍ പോയതായിരുന്നു. അമ്മക്കുവിന്റെ നിലവിളി കേട്ട് വീട്ടുകാര്‍ ഓടിപ്പോയി നോക്കിയപ്പോള്‍ വലിയ പാമ്പു ഓടിപ്പോകുന്നതു കണ്ടു. പാമ്പു കടിയേറ്റ അമ്മക്കുവിനെ ഉടന്‍ തന്നെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. നില ഗുരുതരമായതിനാല്‍ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രക്ഷപ്പെടുത്താനായില്ല
വീടിനു പുറത്തുള്ള കുളിമുറിയില്‍ നിന്നു പാമ്പു കടിയേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു.
mynews
0