കാസര്‍കോട്: വീട്ടമ്മയെ ആള്‍മറയില്ലാത്ത കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബന്തടുക്ക, തകിടിയേല്‍ മേരിക്കുട്ടി (61)യാണ് മരിച്ചത്. ബുധനാഴ്ച വൈകുന്നേരമാണ് മേരിക്കുട്ടിയെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ബേഡകം പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു.
ഭര്‍ത്താവ്: രാജു സെബാസ്റ്റ്യന്‍. മക്കള്‍: രാജീവ്, മഡോണ, ഡോണറ്റ്. മരുമക്കള്‍: ബിന്‍സി ദേവസ്യ, പി.ജെ അനൂപ് കുമാര്‍, ശ്രീകാന്ത്.