കാസര്‍കോട്: നുള്ളിപ്പാടി, ചെന്നിക്കര സ്വദേശിയെ കാസര്‍കോട്, പള്ളത്ത് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. പരേതനായ സുബ്രഹ്‌മണ്യന്‍-സരസ്വതി ദമ്പതികളുടെ മകന്‍ പി. സുരേഷ് (62)ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി എട്ടുമണിയോടെയാണ് മൃതദേഹം കാണപ്പെട്ടത്.
ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയില്‍ താല്‍ക്കാലിക ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു സുരേഷ്. മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ടൗണ്‍ പൊലീസ് കേസെടുത്തു