ട്രെയിനില്‍ കടത്തുകയായിരുന്ന 5815 പാക്കറ്റ് നിരോധിത പുകയില ഉല്‍പന്നങ്ങളുമായി 19 കാരന്‍ പിടിയിലായി

കാസര്‍കോട്: ട്രെയിനില്‍ കടത്തുകയായിരുന്ന 5815 പാക്കറ്റ് നിരോധിത പുകയില ഉല്‍പന്നങ്ങളുമായി യുപി സ്വദേശിയായ 19 കാരന്‍ പിടിയിലായി. ഉത്തര്‍പ്രദേശ് അസംഗഡ് ജോല്‍സാഹപൂര്‍ സ്വദേശി ശൈലേഷ് സോങ്കാറി(19)നെയാണ് റെയില്‍വേ പൊലീസ് സ്റ്റേഷന്‍ എസ്‌ഐ രജികുമാറും സംഘവും പിടികൂടിയത്.
ബുധനാഴ്ച രാവിലെ എട്ടുമണിയോടെയാണ് സംഭവം. മംഗളൂരുവില്‍ നിന്നുള്ള ഏറനാട് എക്‌സ്പ്രസ് ട്രെയിനിലെ യാത്രക്കാരനായിരുന്നു സോങ്കാര്‍. കോഴിക്കോട് ഫറൂഖില്‍ വില്‍പനയ്ക്കായി കൊണ്ടുപോവുകയായിരുന്നു പുകയില ഉല്‍പന്നങ്ങളെന്ന് പൊലീസ് പറഞ്ഞു. പരിശോധനയില്‍ സബ് ഇന്‍സ്‌പെക്ടര്‍ എംവി പ്രകാശന്‍, എഎസ്‌ഐ വേണുഗോപാല്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ മനൂപ്, പ്രദീപന്‍, സിവില്‍ പൊലീസ് ഓഫീസര്‍മാരായ ജ്യോതിഷ് ജോസ്, ഹിദായത്തുള്ള, പ്രശാന്ത് എന്നിവര്‍ പങ്കെടുത്തു.
Previous Post Next Post
Kasaragod Today
Kasaragod Today