കാസർകോട്: താർ ജീപ്പ് ഡിവൈഡറിലിടിച്ചു മറിഞ്ഞു. നാല് വിദ്യാർഥികൾക്ക് പരിക്കേറ്റു. രണ്ടുപേരുടെ നില ഗുരുതരം. ബുധനാഴ്ച വൈകിട്ട് 7 മണിയോടെ കുമ്പള -മുള്ളേരിയ കെഎസ്ടിപി റോഡിൽ നാരായണമംഗലത്താണ് അപകടം. ഉപ്പള പത്വാടി സ്വദേശി സാഹിദ്, മുളിയടുക്ക സ്വദേശി അഫ് ലാൽ, ബംബ്രാണ സ്വദേശി കാഷിഫ്, റുമൈദ് എന്നിവർക്കാണ് പരിക്ക്. ഇവരിൽ സാഹിദിനെയും റുമൈദിനെയും മംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റു രണ്ടുപേരെ കുമ്പളയിലെ ആശുപത്രികളിലും പ്രവേശിപ്പിച്ചു. ഷേണിയിൽ സ്കൂൾ കലോത്സവം കഴിഞ്ഞ് മടങ്ങുകയായിരുന്ന വിദ്യാർഥികൾ സഞ്ചരിച്ച ജീപ്പാണ് അപകടത്തിൽപ്പെട്ടത്. ആറ് പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. അപകടത്തിൽപ്പെട്ടപ്പോൾ രണ്ടുപേർ ഓടി രക്ഷപ്പെട്ടു. അപകട വിവരത്തെത്തുടർന്ന് എത്തിയ കുമ്പള ഇൻസ്പെക്ടർ കെ പി വിനോദ് കുമാർ, എസ് ഐ കെ ശ്രീജേഷ് എന്നിവരുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ പരിക്കേറ്റ വിദ്യാർത്ഥികളെ നാലു ആംബുലൻസുകളിൽ ആശുപത്രികളിൽ എത്തിച്ചു.
സ്കൂൾ കലോത്സവം കഴിഞ്ഞ് മടങ്ങുകയായിരുന്ന വിദ്യാർഥികൾ സഞ്ചരിച്ച ഥാർ ജീപ്പ് ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞ് 4 പേർക്ക് പരിക്ക്, 2 പേരുടെ നില ഗുരുതരം
mynews
0