എംഡിഎംഎയുമായി 2 യുവാക്കള്‍ കാസർകോട് പൊലീസിന്റെ പിടിയില്‍

കാസർഗോഡ് പോലീസ് സ്റ്റേഷൻ പരിധിയിൽ ഇന്നലെ (21-11-2024) രാവിലെ നടന്ന പട്രോളിങ്ങിൽ MDMA യുമായി 2 യുവാക്കൾ പിടിയിൽ.ഇന്നലെ ഉച്ചയ്ക് 1:45 നാണ് ഇരുവരും കാസർഗോഡ് ടൗൺ പോലീസിൻ്റെ പിടിയിലാവുന്നത്. കാസർഗോഡ് കുഡലു ഗണേഷ് നഗറിലെ ആളൊഴിഞ്ഞ ബസ്സ് കാത്തിരുപ്പ് കേന്ദ്രത്തിൻ്റെ മുന്നിൽ സംശയാസ്പദമായ സാഹചര്യത്തിൽ നിർത്തിയിട്ട Temporarily Registerd White Brezza കാറിൽ SI പ്രദീഷ് കുമാറിൻ്റെ നേതൃത്വത്തിലുള്ള സംഘം തിരച്ചിൽ നടത്തി വരവെ മുൻ സീറ്റിൽ ഇരുന്ന പ്രതി ഓടി രക്ഷപെടാൻ ശ്രമിച്ചു.ഇയാളെ SI പ്രദീഷ് കുമാറും സംഘവും സാഹസികമായി പിടികൂടി.കാറിൻ്റെ ഡാഷ് ബോർഡിൽ നിന്നും 1.24 ഗ്രാം MDMA അടങ്ങിയ പ്ലാസ്റ്റിക് പാക്കറ്റ് പോലീസ് കണ്ടെടുത്തു.കബീർ ടി S/o ഇബ്രാഹിം ടി ,വയസ്സ് 37, ഉനൈസ് മൻസിൽ, ഇസ്സത്ത്നഗർ, കുഡ്‌ലു.അഹമ്മദ് അനീസ് കെ ബി , S/o ബീരാൻകുഞ്ഞി , വയസ് 
37, കരിമ്പലം ഹൌസ്, ഹിദായത്ത്നഗർ, മധൂര്‍ എന്നിവരെയാണ് കാസര്‍ഗോഡ്‌ പോലീസ് അതിസാഹസികമായി പിടികൂടിയത്.ഇരുവര്‍ക്കുമെതിരെ കാസർേഗാഡ് പോലീസ് സ്റ്റേഷന്‍ ക്രൈം നമ്പര്‍ 959/24 U/s 22( b ) of NDPS Act പ്രകാരം കേസ്സ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്
Previous Post Next Post
Kasaragod Today
Kasaragod Today