ഉദുമ ബസ്സ്റ്റാന്റ് പരിസരത്ത് നിന്നും യുവാവിനെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം. ഉദുമ പാക്യാര ഹൗസിലെ എന്‍.ബി സൈനുല്‍ ആബിദീന്റെ പരാതിയില്‍ അഞ്ചുപേര്‍ക്കെതിരെ ബേക്കല്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വ്യാഴാഴ്ച വൈകുന്നേരം 6.45 മണിയോടെയാണ് സംഭവം നടന്നത്.