കാസർകോട്: മജ്ജ മാറ്റി വയ്ക്കല്‍ ശസ്ത്രക്രിയയെ തുടര്‍ന്ന് പ്ലസ് വണ്‍ വിദ്യാര്‍ഥിനി മരിച്ചു. ഇന്നലെയായിരുന്നു സംഭവം.
കാസര്‍കോഡ് മൈലാട്ടി സ്വദേശി രമീശ തസ്ലിം ആണ് മരണപ്പെട്ടത്. തലാസീമിയ രോഗത്തെ തുടര്‍ന്ന് ചികിത്സയിലുള്ള രമീശക്ക് ആഗസ്റ്റില്‍ മജ്ജ മാറ്റി വയ്ക്കല്‍ ശസ്ത്രകിയ നടത്തിയിരുന്നു. എന്നാല്‍ ശസ്ത്രക്രിയക്ക് ശേഷം കുട്ടിയുടെ രോഗം മൂര്‍ച്ഛിക്കുകയും കുട്ടി മരണപ്പെടുകയുമായിരുന്നു.