മുട്ടത്തൊടി സ്വദേശിയായ യുവാവിനെ കോഴിക്കോട്ട് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി

കാസര്‍കോട്: വിദ്യാനഗര്‍, മുട്ടത്തൊടി സ്വദേശിയെ കോഴിക്കോട്ട് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. പയോട്ടയിലെ ഹമീദ്-അഫ്‌സ ദമ്പതികളുടെ മകന്‍ മുഹമ്മദ് സാബിത്ത് (21) ആണ് മരിച്ചത്. ഫറൂഖിലെ ഒരു ജ്യൂസ് കടയില്‍ ജോലി ചെയ്തു വരികയായിരുന്നു സാബിത്ത്. തിങ്കളാഴ്ച രാവിലെ കാണാത്തതിനെ തുടര്‍ന്ന് സുഹൃത്തുക്കള്‍ പൊലീസിനെ വിവരം അറിയിച്ചിരുന്നു. ഇതനുസരിച്ച് അന്വേഷണം തുടരുന്നതിനിടയിലാണ് ഫറൂഖില്‍ ഒരു യുവാവിനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നുവെന്ന വിവരം ലഭിച്ചത്. തുടര്‍ന്ന് സുഹൃത്തുക്കള്‍ കോഴിക്കോട്ട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലെത്തിയപ്പോഴാണ് സാബിത്തിന്റെ മൃതദേഹമാണെന്നു തിരിച്ചറിഞ്ഞത്. തുടര്‍ന്ന് വിവരം നാട്ടില്‍ അറിയിച്ചു. ബന്ധുക്കളും സുഹൃത്തുക്കളും കോഴിക്കോട്ടേക്ക് പോയിട്ടുണ്ട്. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കുമെന്ന് ബന്ധുക്കള്‍ പറഞ്ഞു. സഹോദരങ്ങള്‍: ഷാനിയ, ഫാത്തിമ.
മുഹമ്മദ് സാബിത്തിന്റെ പോക്കറ്റില്‍ നിന്നു കാസര്‍കോട്ടേക്കുള്ള ടിക്കറ്റ് കണ്ടെടുത്തതായി ബന്ധുക്കള്‍ പറഞ്ഞു. യാത്രയ്ക്കിടയില്‍ ട്രെയിനില്‍ നിന്നു തെറിച്ചു വീണതായാണ് സംശയിക്കുന്നത്. കാസര്‍കോട്ടേക്ക് തിരിച്ചതായി സുഹൃത്തിനെ ഫോണ്‍ ചെയ്ത് അറിയിച്ചിരുന്നതായി കൂട്ടിച്ചേര്‍ത്തു. കുടുംബത്തിലെ ഏക ആണ്‍തരിയായ മുഹമ്മദ് സാബിത്തിന്റെ ആകസ്മിക മരണം നാടിനെ കണ്ണീരിലാഴ്ത്തി.
Previous Post Next Post
Kasaragod Today
Kasaragod Today