കാസര്‍കോട്: അസുഖത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്ന എട്ടാംക്ലാസ് വിദ്യാര്‍ഥിനി മരിച്ചു.
പൈക്ക മണവാട്ടി മഖാമിന് സമീപം സെയ്ദിന്റെയും(ബഹറിന്‍) ജമീലയുടെയും മകള്‍ പി.എസ് ഫാത്തിമ(13)യാണ് മരിച്ചത്. ചട്ടഞ്ചാല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ എട്ടാം തരം വിദ്യാര്‍ഥിനിയാണ്. ഒരാഴ്ചയിലധികമായി തലവേദനയുണ്ടായിരുന്നു. വെള്ളിയാഴ്ചയും ശനിയാഴ്ചയും സ്‌കൂളില്‍ പോയിരുന്നു. തലവേദന ശക്തമായതിനെ തുടര്‍ന്ന് മംഗളൂരുവിലെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ഞായറാഴ്ച മരണപ്പെട്ടു. മരണവിവരമറിഞ്ഞ് പിതാവ് ബഹറിനില്‍ നിന്ന് നാട്ടിലെത്തി. സഹോദരന്‍: ജംഷീദ്. തിങ്കളാഴ്ച രാവിലെ പൈക്ക ജുമാ മസ്ജിദില്‍ കബറടക്കം നടന്നു. വിദ്യാര്‍ഥിനിയുടെ ആകസ്മിക മരണം വീട്ടുകാരെയും സഹപാഠികളെയും കണ്ണീരിലാഴ്ത്തി. ആദരസൂചകമായി ചട്ടഞ്ചാല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിന് തിങ്കളാഴ്ച അവധി നല്‍കി.