ഉംറ നിര്‍വ്വഹിക്കാന്‍ പോയ വീട്ടമ്മ മക്കയിൽ മരണപ്പെട്ടു

കാസര്‍കോട്: വിദ്യാനഗര്‍, പന്നിപ്പാറ, ചെട്ടുംകുഴി, ബദര്‍ നഗറിലെ പരേതനായ മുഹമ്മദ് കുഞ്ചാറിന്റെ ഭാര്യ ആയിഷ (58) ഉംറയ്ക്കിടയില്‍ മരിച്ചു. ഒരാഴ്ച മുമ്പാണ് ബന്ധുക്കള്‍ക്കൊപ്പം ഉംറ നിര്‍വ്വഹിക്കാന്‍ പോയത്. ഖബറടക്കം മക്കയിലെ ഖബര്‍സ്ഥാനില്‍ നടക്കുമെന്നു ബന്ധുക്കള്‍ അറിയിച്ചു. മക്കള്‍: അബ്ദുള്ള, സലാം, മൊയ്തീന്‍, ഫാത്തിമ, ഇഷാന, സഹോദരങ്ങള്‍: അബ്ബാസ്, മൂസ, ഫാത്തിമ, ഖദീജ, നബീസ, അസ്മ, അവ്വാബി, പരേതനായ അബൂബക്കര്‍.
Previous Post Next Post
Kasaragod Today
Kasaragod Today