മരമില്ലിലെ സൂപ്പര്‍വൈസറെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

കാസര്‍കോട്: വീട്ടുകാര്‍ ക്ഷേത്രത്തില്‍ പോയ സമയത്ത് മരമില്ലിലെ സൂപ്പര്‍വൈസറെ അടുക്കള ഭാഗത്തെ വരാന്തയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കാസര്‍കോട്, ആര്‍.ഡി നഗര്‍, പാറക്കട്ടയിലെ പരേതനായ കൊറഗന്‍-കാര്‍ത്യായനി ദമ്പതികളുടെ മകന്‍ കൃഷ്ണന്‍ (54)ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി 9.30 മണിയോടെയാണ് മൃതദേഹം തൂങ്ങിയ നിലയില്‍ കാണപ്പെട്ടത്. ആത്മഹത്യയുടെ കാരണം വ്യക്തമല്ല. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. കാസര്‍കോട് ടൗണ്‍ പൊലീസ് കേസെടുത്തു.
മുളിയാര്‍, പൊവ്വല്‍, മാസ്തിക്കുണ്ടിലെ ഒരു മരമില്ലില്‍ സൂപ്പര്‍വൈസറായി ജോലി ചെയ്തു വരികയായിരുന്നു കൃഷ്ണന്‍. ഭാര്യ: സുരേഖ. മക്കള്‍: പ്രജ്വല്‍, ഗ്രീഷ്മ. സഹോദരി: ലീലാവതി.
Previous Post Next Post
Kasaragod Today
Kasaragod Today