കാസർകോട്: രണ്ട് ബൈക്ക് മോഷ്ടാക്കൾ പൊലീസിന്റെ പിടിയിലായി. കോളിയടുക്കം ലക്ഷം വീടിലെ അബ്ദുൾ ബാസിത് (22), മുഹമ്മദ് അഫ്‌സൽ( 22) എന്നിവരാണ് പിടിയിലായത്. ഉപ്പള സ്വദേശി മുഹമ്മദ് ഹമീദിന്റെ ബൈക്ക് മോഷ്‌ടിച്ച കേസിലാണ് അറസ്റ്റ്. പരാതിയെ തുടർന്ന് പൊലീസ് നൂറോളം സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങൾ പരിശോധിച്ചിരുന്നു. തുടർന്നാണ് പ്രതിയെ കുറിച്ചുള്ള സൂചന ലഭിച്ചത്. ഡിവൈ എസ് പി സി.കെ. സുനിൽ കുമാർ മഞ്ചേശ്വരം ഇൻസ്പെക്ടർ അനൂപ് കുമാർ, സബ് ഇൻസ്പെക്ടർമാരായ രതീഷ് ഗോപി, സുമേഷ് രാജ്, പൊലീസുകാരായ പി.എം. അബ്‌ദുൾ സലാം, സി.ച്ച്. ഭക്ത ശൈവൻ, എം. സന്ദീപ്, കെ എം.അനീഷ് കുമാർ എന്നിവർ ചേർന്ന് സാഹസികമായാണ് പ്രതികളെ പിടിച്ചത്. ബുധനാഴ്ച വിദ്യാനഗറിൽ നിന്നാണ് പ്രതികൾ പിടിയിലായത്. ജില്ലാ പൊലീസ് മേധാവി ഡി. ശിൽപ്പയുടെ നിർദ്ദേശത്തെ തുടർന്ന് പ്രത്യേക സ്ക്വാഡ് രൂപീകരിച്ചായിരുന്നു പ്രതികളെ കുടുക്കിയത്.
ബൈക്ക് മോഷണം; 2 യുവാക്കൾ അറസ്റ്റിൽ
mynews
0