കാസര്‍കോട്: ബൈക്കിനു സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് ബസ് തടഞ്ഞു നിര്‍ത്തി ഡ്രൈവറെ ഹെല്‍മറ്റ് കൊണ്ട് അടിച്ചു പരിക്കേല്‍പ്പിച്ചതായി പരാതി.
ചെര്‍ക്കള- കാസര്‍കോട് റൂട്ടിലോടുന്ന സ്വകാര്യ ബസിന്റെ ഡ്രൈവര്‍ ചെര്‍ക്കള- കോലാച്ചിയടുക്കത്തെ അഹമ്മദ് കബീറി (35)ന്റെ പരാതിയില്‍ അണങ്കൂരിലെ മുഹമ്മദ് റോയാസി(30)നെതിരെ ടൗണ്‍ പൊലീസ് കേസെടുത്തു.
ബുധനാഴ്ച രാത്രി 7.30 മണിയോടെ വിദ്യാനഗറിലാണ് കേസിനാസ്പദമായ സംഭവം.