കാസർകോട്: ചന്ദ്രഗിരി പാലത്തിൽ നിന്ന് പുഴയിലേക്ക് ചാടിയ ബൈക്ക് മെക്കാനിക്കിന്റെ മൃതദേഹം ഉപ്പള മുസോടി കടപ്പുറത്ത് കണ്ടെത്തി. കുഡ്ലു മീപ്പുഗിരി ഷട്ടിഗുഡെറോഡ് സ്വദേശി എം ഗിരീഷ(49) യുടെ മൃതദേഹമാണ് ഞായറാഴ്ച വൈകിട്ട് കരക്കടിഞ്ഞത്. കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ട് 4 മണിയോടെയാണ് ഗിരീഷ പാലത്തിൽ നിന്നും പുഴയിലേക്ക് ചാടിയത്. ഓടിച്ചു വന്ന ബൈക്കും താക്കോലും ചെരിപ്പും പാലത്തിൽ ഉപേക്ഷിച്ചാണ് പുഴയിലേക്ക് ചാടിയത്. വിവരത്തെ തുടർന്ന് ഫയർഫോഴ്സും നാട്ടുകാരും പൊലീസും കഴിഞ്ഞ രണ്ടു ദിവസമായി തിരച്ചിൽ നടത്തിവരികയായിരുന്നു. മൃതദേഹം കാസർകോട് ജനറൽ ആശുപത്രിയിലേക്ക് മാറ്റി. പുരുഷോത്തമ റാവുവിന്റെയും പ്രഥുല്ലയുടെയും മകനാണ്. സുമനയാണ് ഭാര്യ. ഷൈൻ, ശരതി എന്നിവർ മക്കളാണ്. ഏക സഹോദരൻ രാജേഷ്.
ചന്ദ്രഗിരി പാലത്തിൽ നിന്ന് പുഴയിലേക്ക് ചാടിയ ബൈക്ക് മെക്കാനിക്കിന്റെ മൃതദേഹം ഉപ്പള മുസോടി കടപ്പുറത്ത് കണ്ടെത്തി
mynews
0