കാസര്‍കോട്: പതിനാറുകാരനെ കാറില്‍ കയറ്റിക്കൊണ്ടു പ്രകൃതിവിരുദ്ധ പീഡനത്തിനു ഇരയാക്കിയെന്ന പരാതിയില്‍ യുവാവിനെതിരെ വിദ്യാനഗര്‍ പൊലീസ് പോക്‌സോ പ്രകാരം കേസെടുത്തു. കൊല്ലങ്കാന സ്വദേശിയായ താഹിറിനെതിരെയാണ് കേസെടുത്തത്. പരിചയക്കാരനായ ആണ്‍കുട്ടിക്ക് മൊബൈല്‍ ഫോണില്‍ അശ്ലീല വീഡിയോകള്‍ അയച്ച ശേഷമാണ് കാറില്‍ കയറ്റി കൊണ്ടു പോയി പീഡിപ്പിച്ചതെന്നാണ് പരാതി. പ്രതിയെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
പതിനാറുകാരനെ കാറില്‍ കയറ്റിക്കൊണ്ടു പ്രകൃതിവിരുദ്ധ പീഡനത്തിനു ഇരയാക്കിയെന്ന പരാതിയില്‍ യുവാവിനെതിരെ കേസെടുത്തു
mynews
0