കാസർകോട്: 17 കാരിയെ ഉ മ്മയുടെ കാമുകൻ ബലാൽസം ഗം ചെയ്തതായി പരാതി. പെ ൺകുട്ടിയുടെ പരാതിയിൽ കൊ ട്ല മുഗറുവിൽ താമസക്കാരനാ യ മുഹമ്മദ് ഹനീഫയെ (34) മഞ്ചേശ്വരം പോലീസ് പോ ക്സോ പ്രകാരം അറസ്റ്റു ചെ യ്തു.
ദക്ഷിണ കന്നഡ സ്വദേശിനി യാണ് പീഡനത്തിന് ഇരയായ ത്. പെൺകുട്ടിയുടെ പിതാവ് നേരത്തെ മരണപ്പെട്ടിരുന്നു. അ തിനുശേഷമാണ് മാതാവുമായി മുഹമ്മദ് ഹനീഫ അടുപ്പത്തി ലായത്. അടുത്തിടെ മാതാവും മരണപ്പെട്ടു. അതിനുശേഷം പെൺകുട്ടി ബന്ധുവിനൊപ്പമാ ണ് താമസിച്ചിരുന്നത്. കഴിഞ്ഞ ദിവസം പെൺകുട്ടിയുടെ മൊബൈൽ ഫോൺ വീണു പൊട്ടിയിരുന്നു. നന്നാക്കിയ ശേ ഷം ഫോണിൽ നിരവധി അശ്ലീല ദൃശ്യങ്ങൾ കണ്ടെത്തി. തു ടർന്ന് പെൺകുട്ടിയോട് അന്വേഷിച്ചപ്പോഴാണ് പീഡന വിവ രം പുറത്തായതും പോലീസ് നടപടി സ്വീകരിച്ചതും.