ഭാര്യയെ ഹെൽമറ്റ് കൊണ്ട് തലക്കടിച്ച് കൊല്ലാൻ ശ്രമി ച്ചു, ഭർത്താവിനെ റിമാന്റ് ചെയ്തു

മടിക്കൈ: യുവതിയെ ഹെൽമറ്റ് കൊണ്ട് തലക്കടിച്ച് കൊല്ലാൻ ശ്രമി ച്ചുവെന്ന പരാതിയിൽ ഭർത്താവിനെ പോലീസ് അറസ്റ്റു ചെയ്തു.

മടിക്കൈ കോതോട്ടുപാറയിലെ മി ഥുനെയാണ് (25) അറസ്റ്റു ചെയ് ത്. കോടതി ഇയാളെ റിമാന്റ് ചെയ് തു. ജനുവരി 23നാണ് സംഭവം. സീ താംഗോളിയിലെ ഭാര്യവീട്ടിലെത്തിയ മിഥുൻ ഭാര്യയെ തന്നോടൊപ്പം ചെ ല്ലാൻ വിളിച്ചെങ്കിലും ഭാര്യ അത് വി സമ്മതിച്ചു. ഇതിൽ പ്രകോപിതനായ മിഥുൻ ഭാര്യയുടെ ത ലമുടി കുത്തിപ്പിടിച്ച് കുനിച്ചുനിർത്തി മർദ്ദിക്കുകയും പിന്നീ ട് ഹെൽമറ്റെടുത്ത് തലക്കടിക്കാൻ ശ്രമിക്കുകയും ചെയ്തു. പെട്ടന്ന് ഒഴിഞ്ഞുമാറിയതുകൊണ്ട് അപകടം ഒഴിവായി. ഇ തു സംബന്ധിച്ച് മിഥുൻ്റെ ഭാര്യ ദീക്ഷിത നൽകിയ പരാതി യിലാണ് അറസ്റ്റ്. കുമ്പള എസ്.ഐ ശ്രീജേഷ് കെ.യാണ് പ്ര തിയെ അറസ്റ്റു ചെയ്ത‌്‌ കോടതിയിൽ ഹാജരാക്കിയത്.
Previous Post Next Post
Kasaragod Today
Kasaragod Today