യുവാവിനെ തലക്കടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികളെ അറസ്റ്റ് ചെയ്തു

അണങ്കൂർ ജെ പി നഗറിലെ വിജേഷിനെയാണ് വധിക്കാൻ ശ്രമിച്ചത് 23 / 01 /2025 തിയ്യതി രാത്രി 8.30 മണിക്ക് കാസറഗോഡ് ജെ പി നഗർ റോഡിൽ വച്ച് ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന വിജേഷിനെ റോഡിൽ പ്രതികൾ ചേർന്ന് തടഞ്ഞുനിർത്തി പിടിച്ചുവെച്ച് ഹെൽമറ്റ് കൊണ്ടും മരവടി കൊണ്ടും തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികളെയാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്. മീപ്പുഗിരി സ്വദേശികളായ മിഥുൻ രാജ് (27 ) , നവീൻ കുമാർ (45 ) , കറന്തക്കാട് സ്വദേശി ദിനേശ (24 ) എന്നിവരെയാണ് പിടികൂടിയത് . കാസറഗോഡ പോലീസ് സ്റ്റേഷൻ ക്രൈം നമ്പർ 79/ 25 പ്രകാരം രജിസ്റ്റർ ചെയ്ത കേസിൽ പ്രതികൾ ഒളിവിൽ ആയിരുന്നു തുടർന്ന് നടത്തിയ തിരച്ചിലിലാണ് പ്രതികളെ പിടികൂടിയത്. 

കാസറഗോഡ് ഡി വൈ എസ് പി സുനിൽ കുമാർ സി കെ യുടെ നിർദ്ദേശപ്രകാരം കാസറഗോഡ് പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ പ്രതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.നടപടി പൂർത്തിയാക്കിയ ശേഷം പ്രതികളെ കോടതി മുൻപാകെ ഹാജരാക്കും.
Previous Post Next Post
Kasaragod Today
Kasaragod Today