കാസർകോട്: കൊളത്തൂർ മടന്തക്കോട് മാളത്തിൽ പുലി കുടുങ്ങിയതായുള്ള വിവരത്തെത്തുടർന്ന് വനം വകുപ്പ് അധികൃതർ പുലിയെ പിടികൂടാൻ കൂടുമായി സ്ഥലത്തെത്തി. ബുധനാഴ്ച വൈകിട്ട് 7 മണിയോടെയാണ് നാട്ടുകാർ പുലിയെ പാറമടയിലെ മാളത്തിൽ കുടുങ്ങിയ നിലയിൽ കണ്ടെത്തിയത്. തുടർന്ന് വനം വകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു. മയക്കു വെടിവെച്ച് പുലിയെ പിടികൂടി കാട്ടിൽ വിടാനാണ് വനം വകുപ്പിന്റെ തീരുമാനം. കഴിഞ്ഞ ഒരാഴ്ചയായി പെർളടക്കം കൊളത്തൂർ ഭാഗത്ത് പുലി ഭീഷണി നിലനിൽക്കുന്നുണ്ട്.
കൊളത്തൂർ മടന്തക്കോട് മാളത്തിൽ പുലി കുടുങ്ങി, പിടികൂടാൻ വനം വകുപ്പ് അധികൃതർ
mynews
0