കാസർകോട് :
ചെമ്മനാട് ജമാഅത്ത് ഹയർസെക്കൻഡറി സ്കൂളിൽ ഒൻപതാം ക്ലാസ്സിൽ പഠിക്കുന്ന വിദ്യാർത്ഥിക്ക് നേരെ സീനിയർ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ സംഘം ചേർന്ന് മർദ്ധിച്ചതായി പരാതി,
ഇന്നലെ ഉച്ചയ്ക്ക് മധ്യാഹ്ന ഇടവേള സമയത്ത് ഒൻപതാം ക്ലാസ്സിൽ . പഠിക്കുന്ന പരവനടുക്കം പാലിച്ചിയടുക്കത്തെ മുഹമ്മദ് ഷഹദ് ഷഹീനാണ് മർദ്ദനമേറ്റത് .
വിദ്യാർത്ഥി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്,
പത്താം തരത്തിൽ പഠിക്കുന്ന പതിനഞ്ചോളം വിദ്യാർത്ഥികളാണ് സംഘം ചേർന്ന് ക്ലാസ്സ് മുറിയിൽ വെച്ച് ആക്രമണം നടത്തിയതെന്ന് വിദ്യാർത്ഥിയും ബന്ധുക്കളും പറഞ്ഞു ,
ഇതിന് മുൻപും ബസ് സ്റ്റോപ്പിൽ നാട്ടിലേക്കുള്ള ബസ് കാത്ത് നിൽക്കുകയായിരുന്ന വിദ്യാർത്ഥിയെ മറ്റെവിടെയോ പോകുകയായിരുന്ന ബസ്സിൽ കയറാത്തതെന്തെ എന്നു ചോദിച്ചും ഇതേ സംഘം മർദ്ദിച്ചതായും വിദ്യാർത്ഥി ആരോപിച്ചു,