കാസര്‍കോട്: ബൈക്കില്‍ പള്ളിയില്‍ പോവുകയായിരുന്ന ഖത്തീബിനെ കാട്ടുപന്നിക്കൂട്ടം ആക്രമിച്ചു. ബൈക്കില്‍ നിന്ന് തെറിച്ചുവീണ് ഗുരുതരമായി പരിക്കേറ്റ ഖത്തീബിനെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആലംപാടി സ്വദേശിയും അംഗടിമൊഗര്‍ കമ്പാര്‍ ജുമാമസ്ജിദ് ഖത്തീബുമായ അബ്ദുല്‍ സലാം ഇര്‍ഫാനി(40)യെയാണ് പന്നിക്കൂട്ടം ആക്രമിച്ചത്. ശനിയാഴ്ച പുലര്‍ച്ചെ നാലുമണിയോടെയാണ് സംഭവം. വീട്ടില്‍ നിന്ന് പള്ളിയിലേക്ക് പോകുന്നതിനിടെ കട്ടത്തടുക്കയില്‍ വച്ച് കാട്ടുപന്നിക്കൂട്ടം ബൈക്കില്‍ ഇടിക്കുകയായിരുന്നു. ബൈക്ക് മറിഞ്ഞതോടെ ഖത്തീബ് റോഡില്‍ തലയിടിച്ച് വീണു. ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ ഉടന്‍ തന്നെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. കഴിഞ്ഞ ആറുമാസത്തിനിടെ കുമ്പള മഞ്ചേശ്വരം ഭാഗങ്ങളില്‍ 10 ലധികം ഇരുചക്രവാഹന അപകടങ്ങളാണ് കാട്ടുപന്നികള്‍ മുലം ഉണ്ടായത്.
ബൈക്കില്‍ പള്ളിയില്‍ പോവുകയായിരുന്ന ഖത്തീബിനെ കാട്ടുപന്നിക്കൂട്ടം ആക്രമിച്ചു
mynews
0