ദുബായില്‍ കാറപകടത്തില്‍ മരിച്ച ചെര്‍ക്കള പാടി സ്വദേശി ശ്രീരാജിന്റെ മൃതദേഹം നാട്ടിലെത്തിച്ചു സംസ്‌കരിച്ചു

കാസര്‍കോട്: ദുബായില്‍ കാറപകടത്തില്‍ മരിച്ച ചെര്‍ക്കള പാടി കാനം സ്വദേശി ശ്രീരാജിന്റെ മൃതദേഹം നാട്ടിലെത്തിച്ചു സംസ്‌കരിച്ചു. കഴിഞ്ഞ ഞായറാഴ്ചയാണ് കാറപകടമുണ്ടായത്. ശ്രീരാജും രണ്ടുസുഹൃത്തുക്കളും സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് ഡിവൈഡറിലിടിച്ച് മറിയുകയായിരുന്നു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ശ്രീരാജും പത്തനംതിട്ട സ്വദേശിയും മരിച്ചിരുന്നു. ദുബായിലെ നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ശനിയാഴ്ച രാവിലെ എട്ടുമണിയോടെ നാട്ടിലെത്തിച്ചു. പൊതുദര്‍ശനത്തിന് ശേഷം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. ദുബായില്‍ എസി മെക്കാനിക്കായിരുന്നു ശ്രീരാജ്. കഴിഞ്ഞ ജനുവരി അവസാനമാണ് നാട്ടില്‍ നിന്നും തിരിച്ചുപോയത്. പരേതനായ വള്ളിയോടന്‍ കുഞ്ഞമ്പുനായരുടെയും മുങ്ങത്ത് സാവിത്രിയുടെയും മകനാണ്. ശ്രീജേഷ് സഹോദരനാണ്.
Previous Post Next Post
Kasaragod Today
Kasaragod Today