17 ഗ്രാം മെത്താംഫെറ്റാമിനുമായി യുവാവ് പിടിയിൽ

കാസർകോട്: ഉദുമ ബേവൂരിയിൽ 17 ഗ്രാം മെത്താംഫെറ്റാമിനുമായി യുവാവ് പിടിയിൽ. ഉദുമ പടിഞ്ഞാറ് ബേവൂരിയിലെ പിഎം മൻസിലിൽ മുഹമ്മദ്‌ റാസിഖ് (29) ആണ് എക്സൈസിന്റെ പിടിയിലായത്. കാസർകോട് അസി. എക്സൈസ് കമ്മീഷണർ ജനാർദ്ദനനു ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് സംഘം ബുധനാഴ്ച രാവിലെ 10 മണിയോടെ ഉദുമയിൽ എത്തിയത്. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പ്രശോഭിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ യുവാവിന്റെ കയ്യിൽ നിന്നും 17.23 ഗ്രാം മെത്താംഫെറ്റാമിൻ കണ്ടെത്തി. വില്പന നടത്താനായി കൈവശം വെച്ചതാണ് ഇതെന്ന് അധികൃതർ പറഞ്ഞു. അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്)മാരായ സി കെ വി സുരേഷ്, പ്രമോദ് കുമാർ, ഉദ്യോഗസ്ഥരായ നൗഷാദ് കെ, പ്രജിത്ത് കെ ആർ, അതുൽ ടി വി, സോനു സെബാസ്റ്റ്യൻ, രാജേഷ് പി, ഷിജിത്ത് വി വി, റീന വി, അശ്വതിവി വി, ഡ്രൈവർ സജിഷ് എന്നിവരും പരിശോധക സംഘത്തിൽ ഉണ്ടായിരുന്നു.
Previous Post Next Post
Kasaragod Today
Kasaragod Today