കാസര്‍കോട്ട് എ.ടി.എം കൊള്ളയടിക്കാന്‍ ശ്രമം

കാസര്‍കോട്:കാസര്‍കോട്ട് എ.ടി.എം കൊള്ളയടിക്കാന്‍ ശ്രമം. എംജി റോഡില്‍ പ്രവര്‍ത്തിക്കുന്ന ബാങ്ക് ഓഫ് ഇന്ത്യയുടെ എ.ടി.എം തകര്‍ക്കാനാണ് ശ്രമം ഉണ്ടായത്. വിഷു ദിവസമായ തിങ്കളാഴ്ച രാത്രി ഒന്നേകാല്‍ മണിയോടെയാണ് സംഭവം. പണം സൂക്ഷിച്ചിട്ടുള്ള ഭാഗത്തെ ഡോര്‍ തകര്‍ത്താണ് കൊള്ളയ്ക്ക് ശ്രമിച്ചത്. ലക്ഷ്യം കാണാത്തതിനെ തുടര്‍ന്ന് ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നുവെന്നു സംശയിക്കുന്നു. ചൊവ്വാഴ്ച രാവിലെ ബാങ്ക് തുറക്കാന്‍ എത്തിയ ജീവനക്കാരാണ് എ.ടി.എം കൊള്ളയടിക്കാന്‍ ശ്രമിച്ച കാര്യം ആദ്യം അറിഞ്ഞത്. അസിസ്റ്റന്റ് മാനേജര്‍ എ.കെ മിഥില നല്‍കിയ പരാതി പ്രകാരം കാസര്‍കോട് ടൗണ്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. സംഭവത്തില്‍ ഒരാളെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യുന്നു.
Previous Post Next Post
Kasaragod Today
Kasaragod Today