കാസര്‍കോട്: മുന്‍ പള്ളിക്കമ്മറ്റിക്ക് ഒരു കോടി രൂപ സംഭാവന നല്‍കിയ വിരോധം കാരണമാണെന്നു പറയുന്നു, വയോധികനെ തടഞ്ഞുനിര്‍ത്തി കുത്തി പരിക്കേല്‍പ്പിച്ചു. ഉദുമ, പാക്യാരയിലെ നസീര്‍ മന്‍സിലില്‍ കെ.എം അബ്ദുല്ല ഹാജി (73)യാണ് അക്രമത്തിനു ഇരയായത്. വെള്ളിയാഴ്ച പള്ളിയിലേക്ക് പോകുന്നതിനിടയിലായിരുന്നു അക്രമം. തടഞ്ഞുനിര്‍ത്തി ആക്രമിച്ചപ്പോള്‍ രക്തസമ്മര്‍ദ്ദം കൂടി നിലത്തുവീണ അബ്ദുല്ല ഹാജിയുടെ കാലില്‍ കത്തി കൊണ്ട് കുത്തുകയും മുഖത്ത് പഞ്ച് കൊണ്ട് ഇടിക്കുകയും ചെയ്തതായി ബേക്കല്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പറയുന്നു. പഴയ പള്ളിക്കമ്മിറ്റിക്കു ഒരു കോടി രൂപ സംഭാവന നല്‍കിയത് ഇപ്പോഴത്തെ കമ്മിറ്റിക്ക് ഇഷ്ടമില്ലാത്ത വിരോധത്തിലാണ് തന്നെ അക്രമിച്ചതെന്നു അബ്ദുല്ല പൊലീസില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞു. സംഭവത്തില്‍ പള്ളത്തെ ഇബ്രാഹിം, മുനീര്‍, റസാഖ്, റാഷിദ്, പാക്യാരയിലെ ആമുഹാജി, കുന്നിലിലെ റഷീദ് ഇസ്മയില്‍ എന്നിവര്‍ക്കെതിരെ ബേക്കല്‍ പൊലീസ് കേസെടുത്തു.
മുന്‍ പള്ളിക്കമ്മറ്റിക്ക് ഒരു കോടി രൂപ സംഭാവന നല്‍കിയ വിരോധത്തിൽ വയോധികനെ തടഞ്ഞുനിര്‍ത്തി കുത്തി പരിക്കേല്‍പ്പിച്ചതായി പരാതി
mynews
0