പ്ലസ് ടു വിദ്യാർത്ഥിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി,
കാസർകോട്: പ്ലസ് ടു വിദ്യാർത്ഥിനിയെ അടു ക്കളയിൽ തൂങ്ങി മരിച്ച നി ലയിൽ കണ്ടെത്തി,
മുള്ളേരിയ സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനിയായ മൻമിത (17)യെയാണ് മരി ച്ചനിലയിൽ കണ്ടെത്തിയത്.
പ്ലസ് വൺ പരീക്ഷാഫലം പ്രസിദ്ധീക രിച്ചതിനു പിന്നാലെയാണ് സംഭവം,
ഗാഡിഗുഡ്ഡ്, മൊട്ടക്കു ഞ്ചയിലെ ശാന്തപ്പ പൂജാരി യുടെ മകളാണ്. സ്കൂളിൽ പോയ സഹോദരൻ ധനു ഷ് ഇന്നലെ വൈകുന്നേരം വീട്ടിലെത്തിയപ്പോഴാണ് മൻമിതയെ അടുക്കളയിൽ അട്ടത്തിൽ ഷാൾ ഉപയോ ഗിച്ച് തൂങ്ങിയ നിലയിൽ ക ണ്ടത്.
അയൽവാസികളെത്തി പെൺകുട്ടിയെ ആശുപത്രി യിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റുമോർട്ട ത്തിനായി പരിയാരം മെഡി ക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഇന്നലെ ഉച്ച കഴിഞ്ഞാണ് പ്ലസ് വൺ പരീക്ഷാഫലം പുറത്തു വന്നത്. മൻമിത ഉൾപ്പെടെ ഏതാനും വിദ്യാർത്ഥികൾക്ക് ചില വിഷ യങ്ങളിൽ വിജയിക്കാൻ ക ഴിഞ്ഞിരുന്നില്ല. ഇതായിരി ക്കുമോ ജീവനൊടുക്കാൻ ഇടയാക്കിയതെന്നു സംശ യിക്കുന്നതായി പൊലീസ് വൃത്തങ്ങൾ പറഞ്ഞു.