യുവ വ്യാപാരിയെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍

കാസര്‍കോട്: യുവ വ്യാപാരിയെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടു. ബേഡകത്തെ പ്രമുഖ അനാദി കടയുടമയായ വലിയടുക്കം വിനീഷ് ബാബു(45)വിനെയാണ് മരിച്ചനിലയില്‍ കാണപ്പെട്ടത്. ബുധനാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയാണ് സംഭവം. വിനീഷ് ബാബുവിന്റെ മാതാവാണ് മകനെ തൂങ്ങി നിലയില്‍ കണ്ടത്. ഇവര്‍ ഉച്ചത്തില്‍ ബഹളവച്ചതുകേട്ട് അയല്‍ക്കാര്‍ ഓടിയെത്തി ബാബുവിനെ നിലത്തിറക്കി. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം വൈകീട്ട് വീട്ടിലെത്തിക്കും. തുടര്‍ന്ന് സംസ്‌കാരം നടക്കും. ബേഡകത്തെ പരേതനായ നാരായണന്റെയും സരോജിനിയുടെയും മകനാണ്. ഭാര്യ: പ്രവിത. മക്കള്‍: ആദിദേവ്, ദേവാഞ്ജന, അയാന്‍. സഹോദരങ്ങള്‍: സുനില്‍, സുമലത.
Previous Post Next Post
Kasaragod Today
Kasaragod Today