ആറുവരി ദേശീയപാത; അണങ്കൂരിൽ വെച്ച ബോർഡിൽ 'അനഗൂർ'

കാസര്‍കോട്: നിര്‍മ്മാണം പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്ന ദേശീയപാതയിലെ ചെര്‍ക്കള- തലപ്പാടി റീച്ചിലെ അണങ്കൂറില്‍ സ്ഥാപിച്ച സ്ഥലനാമ ബോര്‍ഡ് യാത്രക്കാരില്‍ കൗതുകവും ചിരിയും പടര്‍ത്തുന്നു. ‘അണങ്കൂര്‍’ എന്നാണ് സ്ഥലനാമ ബോര്‍ഡില്‍ യഥാര്‍ത്ഥത്തില്‍ വേണ്ടത്. എന്നാല്‍ ദേശീയപാത വികസനത്തിന്റെ ഭാഗമായി സര്‍വ്വീസ് റോഡിനു അരികില്‍ സ്ഥാപിച്ചിട്ടുള്ള ബോര്‍ഡില്‍ ‘അനഗൂര്‍’ എന്നാണ് മലയാളത്തിലും ഇംഗ്ലീഷിലും ഹിന്ദിയിലും രേഖപ്പെടുത്തിയിട്ടുള്ളത്. ബോര്‍ഡിലെ പേരു വ്യത്യാസം വ്യാഴാഴ്ചയാണ് യാത്രക്കാരുടെ ശ്രദ്ധയില്‍പ്പെട്ടത്. പേരിലെ വ്യത്യാസം സോഷ്യല്‍ മീഡിയകളില്‍ ചര്‍ച്ചയായിട്ടുണ്ട്. ‘അനഗൂര്‍’ പോലുള്ള തമാശകള്‍ ഇനിയും പ്രതീക്ഷിക്കാമെന്നും പലരും അഭിപ്രായപ്പെടുന്നു.
Previous Post Next Post
Kasaragod Today
Kasaragod Today